തിരുവനന്തപുരം∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന് അന്തരിച്ചു. 89 വയസായിരുന്നു. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. 6 പതിറ്റാണ്ടോളം കേരളാരാഷ്ട്രീയത്തിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.6 സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളിയാണ്.
മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചിട്ടുണ്ടായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരന് മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരളത്തില്‍ നാലുതവണ മന്ത്രിയായി, 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. മുന്‍ ധനമന്ത്രിയായിരുന്നു.
Discussion about this post