Wednesday, June 29, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

‘ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായി, 11 വയസുവരെ ചൂഷണം ചെയ്യപ്പെട്ടു’; കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈഗിംകാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കങ്കണ റണാവത്

by Brave India Desk
Apr 25, 2022, 01:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഡൽഹി: ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായെന്ന് കുട്ടിയായിരുന്ന വേളയിൽ നേരിടേണ്ടി വന്ന ലൈഗിംകാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്. ‘ലോക്കപ്പ്’ റിയാലിറ്റി ഷോയുടെ ഞായറാഴ്ചത്തെ എപ്പിസോഡിൽ മുനവർ ഫാറൂഖിയോടാണ് കങ്കണ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ടാസ്കിന്റെ സമയത്ത് മുനവർ സമാനമായ അനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ.

സായ്ഷ ഷിൻഡെയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ഒരു രഹസ്യം പറയാൻ മുനവർ സമ്മതിച്ചത്. ‘എനിക്ക് അന്ന് ആറ് വയസായിരുന്നു. 11 വയസുവരെ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. അവർ രണ്ടുപേർ എന്റെ ബന്ധുക്കളായിരുന്നു. 4-5 വർഷം പീഡനം തുടർന്നു. ആ സമയത്ത് എനിക്ക് മനസിലായില്ല. അടുത്ത കുടുംബമായിരുന്നു. ഒരിക്കൽ അത് അതിരുകടന്നപ്പോൾ നിർത്തണമെന്ന് അവർ തന്നെ മനസിലാക്കി’-മുനവർ ഫാറൂഖി പറഞ്ഞു.

Stories you may like

‘മയക്കു മരുന്നിനും ​പബ്ജി ​ഗെയിമിനും അടിമപ്പെ‌ട്ട യുവാക്കളെ രക്ഷപ്പെ‌ടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യം’; സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും കങ്കണ റണൗത്ത്

‘ശിവന്‍ കാശിയിലെ എല്ലാ അണുവിലുമുണ്ട്, പ്രത്യേക രൂപം വേണ്ട’; ഗ്യാന്‍വാപി വിഷയത്തില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്

‘ഓരോ വർഷവും നിരവധി കുട്ടികൾ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. എന്നാൽ നമ്മൾ പൊതുവേദികളിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുന്നു. നാമെല്ലാവരും ഇതിലൂടെ കടന്നുപോകുന്നു. നമ്മളെല്ലാം ചില ഘട്ടങ്ങളിൽ മോശം സ്പർശനത്തിനിരയായിട്ടുണ്ട്. എനിക്കും അനുഭവമുണ്ട്. ഞാൻ കുട്ടിയായിരുന്നു. ഞങ്ങളുടെ പട്ടണത്തിലെ ഒരു ആൺകുട്ടി എന്നെ മോശമായ രീതിയിൽ സ്പർശിക്കുമായിരുന്നു. ആ സമയത്ത് അതിന്റെ അർഥമെന്താണെന്ന് എനിക്കറിയില്ല. നിങ്ങളുടെ കുടുംബം എത്രമാത്രം സംരക്ഷിച്ചാലും, എല്ലാ കുട്ടികളും ഇതിലൂടെ കടന്നുപോകുന്നു’ -അനുഭവം പങ്കുവെച്ച മുനവ്വറി​നെ പ്രശംസിച്ച് കങ്കണ പറഞ്ഞു.

‘അത് നിങ്ങളിൽ കുറ്റബോധമുണ്ടാക്കി എന്നതാണ് മറ്റൊരുകാര്യം. ഇത് നമ്മുടെ സമൂഹത്തിലെ ഒരു വലിയ പ്രതിസന്ധിയാണ്. നല്ലതും ചീത്തയുമായ സ്പർശനങ്ങൾ തമ്മിലുള്ള വ്യത്യാസം അവരോട് പറഞ്ഞാൽ മതിയാകില്ല. ഇതൊരു വലിയ പ്രതിസന്ധിയായി സൃഷ്ടിക്കുന്നു. കുട്ടികൾക്ക് മാനസികാഘാതമുണ്ടാകുന്നു. അവർക്ക് ജീവിതത്തിൽ നിരന്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ ആൾ എന്നേക്കാൾ മൂന്നോ നാലോ വയസ്സിന് മൂത്തതായിരുന്നു. അവൻ ഞങ്ങളെ വിളിച്ച് വസ്ത്രം ഉരിഞ്ഞ് പരിശോധിക്കും. അത് വലിയ തെറ്റാണെന്ന് ഞങ്ങൾക്ക് ആ സമയത്ത് അത് മനസിലായിരുന്നില്ല. മുനവർ, നിങ്ങളുടെ അനുഭവം പങ്കിടാൻ നിങ്ങൾ ഈ പ്ലാറ്റ്ഫോം തെരഞ്ഞെടുത്തത് വളരെ ധീരമാണ്’-കങ്കണ കൂട്ടിച്ചേർത്തു.

Tags: kankana ranautassaulted
ShareTweetSendShare

Discussion about this post


Latest stories from this section

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

സുരേഷ് ഗോപിക്ക് ഇന്ന് 64-ാം ജന്മദിനം

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി വിജയ് ബാബു ; വിമർശനവുമായി ഡബ്ല്യൂസിസി

Next Post

യുക്രെയിനിലെ യുദ്ധത്തിനിടയിലും വന്ദേ ഭാരതിന്റെ വീലുകള്‍ റൊമാനിയയിലെത്തി; അടുത്ത മാസം എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുമെന്ന് റെയില്‍വേ

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies