ഷിംല: ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍. നിയമം നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ഏകീകൃത സിവില്‍ കോഡ് എന്നത് വളരെ മികച്ച തീരുമാനമാകുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോം സിവില്‍ കോഡ് നല്ല തീരുമാനമാണെന്ന് കരുതുന്നു. ഹിമാചല്‍ പ്രദേശിന്റെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് നിയമം നടപ്പിലാക്കാന്‍ കഴിയുക എന്നത് പരിശോധിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post