രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഏകീകൃത സിവല്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ബി ജെ പി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാനാണ് നീക്കം. ഏകീകൃത സിവില്‍ കോഡ് നടപ്പാകുന്നതോടെ വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ പൊതുനിയമത്തിന് കീഴില്‍ വരും. ഇവയില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടായിരിക്കുകയില്ല.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ മോദിയോടും അമിത്ഷായോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദ്ധാനമായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന സൂചന അമിത്ഷാ നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരാഖണ്ഡില്‍ നടപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് പൈലറ്റ് പദ്ധതിയാണ്. സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ വിഷയങ്ങള്‍ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാനുള്ള സമയമാണെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞിരുന്നു.
അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും സമാന പ്രസ്താവനയിറക്കി.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള് പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിംഗ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് കത്തയക്കുകയും ചെയ്തു.
Discussion about this post