ഗ്രെനോബിള്‍: ഒഴിവു സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ മുഖം പൂഴ്ത്തുന്നതിന് പകരം വായനാശീലത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഫ്രാന്‍സിലെ ഗ്രെനോബിള്‍ എന്ന നഗരം. അതിനുവേണ്ടി പൊതുജനങ്ങളുടെ മുമ്പിലെത്തിച്ചിരിക്കുന്നത് നൂതനമായ ഒരു പദ്ധതിയാണ് ഷോര്‍ട്ട് സ്റ്റോറി ഡിസ്പെന്സര്.
എത്ര സമയമാണോ നിങ്ങള്‍ക്ക് ചെലവഴിക്കാനുള്ളത് അത് മെഷീനില്‍ അടിച്ചുകൊടുത്താല്‍ അത്രയും സമയംകൊണ്ട് വായിച്ചു തീര്‍ക്കാവുന്ന ചെറുകഥകള്‍ മെഷീന് നല്‍കും. മൂന്ന് മിനിട്ടാണ് നിങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതെങ്കില് അത് മെഷീനില്‍ അടിച്ചുകൊടുക്കുമ്പോള്‍ 8 x 60 സെന്റീമീറ്റര്‍ ഉള്ള പേപ്പറില്‍ ചെറുകഥ ലഭിക്കും. സമയം കൂടുതല്‍ അടിച്ചുകൊടുക്കുന്നതിന് അനുസരിച്ച് അത്രയും സമയം ചെലവഴിക്കുന്നതിനുള്ള ദൈര്‍ഘ്യമേറിയ കഥകള്‍ മെഷീന് നല്‍കും.
ലൈബ്രറികളിലും ടൗണ്‍ഹാളിലും ടൂറിസ്റ്റ് ഓഫീസുകളിലുമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇത്തരം മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പൊതു ഇടങ്ങളില്‍ സുഹൃത്തിനെ കാത്തിരിക്കുകയാണെങ്കില്‍ സുഹൃത്തു വരുന്ന വരെ കഥയും വായിച്ചിരിക്കാം.
Discussion about this post