കോവിഡ് മഹാമാരിക്കിടെ ഈ വര്‍ഷം ലോകമെമ്പാടുമുള്ള അഞ്ചാംപനി കേസുകളില്‍ ഏകദേശം 80% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് രോഗങ്ങളും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കി.
കൊറോണ വൈറസ് പാന്‍ഡെമിക് ലോകമെമ്പാടുമുള്ള കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള വാക്സിനേഷന് കാമ്പെയ്നുകളെ തടസ്സപ്പെടുത്തി, ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന് അപകടത്തിലാക്കുന്ന ഒരു തികഞ്ഞ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യുനിസെഫും ലോകാരോഗ്യ സംഘടനയും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രധാനമായും കുട്ടികളെ ആക്രമിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. അന്ധത, മസ്തിഷ്ക വീക്കം, വയറിളക്കം, കഠിനമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കുറഞ്ഞത് 95% എങ്കിലും വാക്സിനേഷന് എടുക്കുന്നതാണ് ഇത് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നിരുന്നാലും പല രാജ്യങ്ങളും ആ ലക്ഷ്യത്തില്‍ എത്താറില്ല. യുഎന്‍ ഡാറ്റ പ്രകാരം വെറും 46% വാക്സിനേഷനാണ് സൊമാലിയ നല്‍കിയത്.
ആഗോളതലത്തില്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 17,300-ലധികം മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 9,600 കേസുകളായിരുന്നു.
യുണിസെഫിന്റെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗത്തിലെ മുതിര്‍ന്ന ആരോഗ്യ ഉപദേഷ്ടാവ് ക്രിസ്റ്റഫര്‍ ഗ്രിഗറി പറയുന്നതിങ്ങനെ, വാക്സിന് കൊണ്ട് തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാംപനി. ആയതിനാല്‍ അത് പലപ്പോഴും ഒരു മുന്നറിയിപ്പ് അടയാളമായി വര്‍ത്തിക്കുന്നു. മീസില്‍സിനെ നമ്മള് ട്രേസര്‍ അല്ലെങ്കില്‍ കല്‍ക്കരി ഖനിയിലെ കാനറി എന്നാണ് വിളിക്കുന്നത്. ഇത് രോഗപ്രതിരോധ സംവിധാനത്തിലെ ബലഹീനതകള്‍ എവിടെയാണെന്ന് കാണിച്ചുതരുകയാണ്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന അഞ്ചാംപനിക്ക് ശേഷം അടുത്തതായി ഉയരാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ മഞ്ഞപ്പനിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതല്‍ അഞ്ചാംപനി കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത് സൊമാലിയയിലാണ്. യുഎന്‍ ഡാറ്റ പ്രകാരം 9,000-ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യെമന്‍, അഫ്ഗാനിസ്ഥാന്, നൈജീരിയ, എത്യോപ്യ എന്നീ രാജ്യങ്ങളും അഞ്ചാംപനിയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കുന്നതിന്റെ അതേ കരുതലോടെ തന്നെ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ട സമയമാണിതെന്ന് ഗ്രിഗറി പറഞ്ഞു. ദീര്‍ഘകാലമായി നല്‍കിവരുന്ന മാരകമായ രോഗങ്ങള്‍ക്കുള്ള വാക്സിനേഷനില്‍ നിന്ന് കൊവിഡ് മഹാമാരി ജീവനക്കാരുടെ ശ്രദ്ധ തിരിച്ചിരിക്കുകയാണ്.
കൊവിഡ് മഹാമാരി മൂലം മാറ്റിവെച്ച 43 രാജ്യങ്ങളിലെ 57 തരം വാക്സിനേഷന് കാമ്പെയ്നുകള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇത് 203 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും, അവരില്‍ ഭൂരിഭാഗവും കുട്ടികളായിരിക്കുമെന്നും യുഎന്‍ ഏജന്‍സികള്‍ പറയുന്നു. രോഗപ്രതിരോധ സേവനങ്ങളിലെ ഈ തടസ്സങ്ങളുടെ ആഘാതം വരും കാലങ്ങളില്‍ അനുഭവപ്പെടുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post