ഡല്‍ഹി: ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യയ്ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം. ജൂണ്‍ മാസത്തോടെ 5ജി സ്പെക്ട്രം ലേലം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് സൂചന. ഇതോടെ രാജ്യത്ത് 5ജി ഓഗസ്റ്റ്- സെപ്തംബര്‍ മാസത്തോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഒരു ലക്ഷത്തിലധികം മെഗാഹെര്‍ട്സ് സ്പെക്ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് വിലയിരുത്തുന്നതോടെ ലേല നടപടികളില്‍ പുരോഗതിയുണ്ടാകും എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
ഒന്നിലധികം ബാന്‍ഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 1 ലക്ഷം മെഗാഹെര്‍ട്സ് സ്പെക്ട്രം ലേലം ചെയ്യാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്. 4 ജി വേഗതയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജി നെറ്റ് വര്‍ക്കുകള്‍ കാഴ്ച വെക്കുക എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post