ഡല്‍ഹി: രാജ്യത്ത് നിലവില്‍ കൊവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍. പ്രാദേശികമായി മാത്രമേ വര്‍ധന ഉണ്ടാകുന്നുള്ളുവെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന് പാണ്ഡ പറഞ്ഞു.
രാജ്യ വ്യാപകമായി കേസുകള്‍ വര്‍ധിക്കുന്നില്ല. നിലവില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ നാലാം തരംഗമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പല സ്ഥലങ്ങളിലും കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ നാലാം തരംഗത്തിലേക്ക് രാജ്യം പോവുകയാണ് എന്നതിന്റെ സൂചനയായി ഇതിനെ പറയാനാകില്ല. ഇത് രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. മുഴുവന്‍ സംസ്ഥാനങ്ങളും കൊവിഡിന്റെ പിടിയാണെന്ന് അതുകൊണ്ട് തന്നെ പറയാനാകില്ല. രാജ്യത്തെ ആശുപത്രികളില്‍ കൊറോണ രോഗികള്‍ വര്‍ധിച്ചതായി സൂചനയില്ല. പുതിയ വകഭേദങ്ങള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post