കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. വയനാട് സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്വീകരിച്ചു. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്.
മൂന്ന് ദിവസം വയനാട്ടിൽ തങ്ങുന്ന കേന്ദ്രമന്ത്രി വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കും. അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മൃതി ഇറാനിയുടെ സന്ദര്‍ശനം ദേശീയ തലത്തിലും ശ്രദ്ധേയമാകും.
Discussion about this post