കോഴിക്കോട് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. പെരുവണ്ണാമൂഴിയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഎം നുണകള്‍ തിരിച്ചറിയുക എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ബസ് സ്റ്റോപ്പുകളിലടക്കം പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മൂന്നാം തവണയാണ് ഇവര്‍ പ്രദേശത്ത് എത്തിയത്. മുതുകാട് ആരംഭിക്കാനിരിക്കുന്ന ഖനനമാണ് പോസ്റ്ററില്‍ പ്രധാനമായും പരാമര്‍ശിച്ചിരിക്കുന്നത്. ഇരുമ്പയിര് ഖനനത്തിന് എതിരെയുള്ള സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നുവെന്നറിയിച്ചിരിക്കുന്ന പോസ്റ്ററില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
പിണറായി സര്‍ക്കാരിനെയും പോസ്റ്ററില്‍ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചടിക്കുക, പോരാടുക, വിജയം വരിക്കുക, നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തെയും ഈ പ്രദേശത്തെ പരിസ്ഥിതിയെയും തകര്‍ക്കുന്ന നീക്കത്തെയും ചെറുത്തു തോല്പിക്കുകണമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.
Discussion about this post