കോഴിക്കോട്: രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. ഫാത്തിമ എന്ന യുവതിയെ ആണ് ഫറോക് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.
നീലിത്തോട് പാലത്തിന് സമീപം നടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരേയും പോലീസിനെയും അറിയിച്ചത്.
Discussion about this post