കൊച്ചി : ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്ന് കെഎസ്ആര്‍ടിസി ഇന്ന് ഒരു സര്‍വീസ് മാത്രം നടത്തിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. വടകര ഡിപ്പോയില്‍ നിന്ന് 11 സര്‍വീസുകള്‍ മുടങ്ങി.
സമരത്തെ നേരിടാന്‍ മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പണിമുടക്കില്‍ ഉറച്ചു നില്‍ക്കാനാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കുന്നത്. സി.ഐ.ടി.യു പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
കഴിഞ്ഞ ദിവസം പ്രതിപക്ഷ യൂണിയനുകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പണിമുടക്കിലേക്ക് കടന്നത്.
Discussion about this post