കണ്ണൂര്‍ : ചൊക്ലി നിടുമ്പ്രത്ത് അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീര്‍ത്തിക്കോട്ട് കുനിയില്‍ ജ്യോസ്ന (25), ആര് മാസം പ്രായമുള്ള കുഞ്ഞ് ധ്രുവിന് എന്നിവരുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. പരിശോധനയില്‍ വീടിന് സമീപത്തെ കിണറ്റില്‍ രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മനേക്കരയിലെ ജനാര്ദ്ദനന്-സുമ ദമ്പതികളുടെ മകളായ ജ്യോസ്ന ഇലക്ട്രീഷ്യനായ നിവേദിന്റെ ഭാര്യയാണ്.
നിലവില്‍ ഇരുവരുടേയും മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണം ആത്മഹത്യയാണോ, അതോ മറ്റ് ദുരൂഹതകള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post