ഡൽഹി: കുടുംബ രാഷ്ട്രീയത്തിന് ബിജെപിയിൽ സ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പ്രവർത്തകരുടെ പ്രകടനത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ കുടുംബ രാഷ്ട്രീയമില്ല. ബിജെപി പ്രവർത്തകർക്ക് മോദി എന്നും പ്രചോദനമാണ്. മികച്ച സേവനം നടത്തുന്ന പാർട്ടി പ്രവർത്തകരെയാണ് അദ്ദേഹത്തിന് ആവശ്യം. അതൊരിക്കലും അവരുടെ കുടുംബത്തെ അടിസ്ഥാനമാക്കിയല്ലെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
Discussion about this post