മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം.
മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി. മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഇപ്പോഴാണ് പ്രതി പിടിയിലായത്.
ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
Discussion about this post