ശ്രീനഗര്‍: ജമ്മുകശ്മീരിന് ഇനി പുതിയ സൈനിക മേധാവി. ചിനാര്‍ കോറിന്റെ പുതിയ മേധാവിയായി ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജാല ചുമതലയേറ്റു.
ഇനി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ ഭരണം മുന്നോട്ടുപോകുക. സ്ഥാനം ഒഴിഞ്ഞ ലെഫ്.ജനറല്‍ ദേവേന്ദ്ര പ്രതാപ് പാണ്ഡെ, സേനാ പാരമ്പര്യമനുസരിച്ച് ജനറല്‍ ഓഫീസര്‍ കമാന്റിംഗ് എന്ന ഔദ്യോഗിക പദവി ഔജാലയ്ക്ക് കൈമാറി.
ജമ്മുകശ്മീര്‍ അതിര്‍ത്തിയിലേയും മുഴുവന്‍ താഴ്വരകളുടേയും ചുമതല വഹിക്കുന്ന സേനാ വിഭാഗമാണ് ചിനാര്‍ കോര്‍. സ്ഥാനം ഒഴിഞ്ഞ പാണ്ഡെ ഇനി മധ്യപ്രദേശിലെ കരസേനാ യുദ്ധപരിശീലന കോളേജ് മേധാവിയായി ചുമതലയേല്‍ക്കും.
Discussion about this post