Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

പത്ത് ദിവസത്തെ പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 6361 കിലോ മത്സ്യം: 334 കിലോ മാംസം

by Brave India Desk
May 12, 2022, 02:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് . ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. . 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

കഴിഞ്ഞ 10 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനമൊട്ടാകെ 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

Stories you may like

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളില്‍ 2296 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Tags:
ShareTweetSendShare

Discussion about this post


Latest stories from this section

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

Next Post

റനില്‍ വിക്രം സിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies