Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെബിന്‍ അഷ്‌റഫിന് തീവ്രവാദി- ഹവാല ബന്ധമെന്ന് സൂചന : അന്വേഷണം ആരംഭിച്ച് കേന്ദ്ര – സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍

by Brave India Desk
May 12, 2022, 07:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മൈസൂര്‍ സ്വദേശിയായ ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്ന് ഒന്നര വര്‍ഷം തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നു. പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പേേഞ്ചരി സ്വദേശി ഷെബിന്‍ അഷ്‌റഫാണ് സംഭവത്തിലെ ഒന്നാം പ്രതി.

ഷെബിന്‍ അഷ്‌റഫിന് യു എ ഇയിലുളള ദൂരൂഹ ബന്ധങ്ങളെക്കുറിച്ചും, ചുരുങ്ങിയ കാലം കൊണ്ട് 500 കോടിയലധികം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഹവാല ഇടപാടിലൂടെ പണം കൈമാറുന്ന ചില തീവ്രവാദി സംഘങ്ങളുമായി ഷെബിന്‍ അഷ്‌റഫിന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. രാജ്യാന്തര ഇടപാടുകള്‍ ഈ കേസില്‍ ഉള്‍പ്പെടുന്നതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

Stories you may like

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഡൽഹിയിൽ നടുറോഡിലിട്ട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു; പ്രതി ഇടയ്ക്കിടക്ക് മൊഴി മാറ്റിപ്പറയുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് പോലീസ്

പത്ത് വര്‍ഷം കൊണ്ട് 500 കോടിയില്‍ പരം രൂപയുടെ സാമ്പാദ്യം ഷെബിന്‍ അഷ്‌റഫിനുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബുദാബിയില്‍ നടന്ന രണ്ട മലയാളികളുടെ കൊലപാതകങ്ങളില്‍ ഷെബിന്‍ അഷ്‌റഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടപ്പോഴാണ് അന്വേഷണം ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറ്റെടുത്തതും തീവ്രവാദ ഹവാല സംഘങ്ങളിലേക്ക് അന്വേഷണം നീങ്ങിയതും. ഗള്‍ഫിലെ ദുരൂഹമായ പല കൊലപാതകങ്ങള്‍ക്ക് പിന്നിലും ഹവാല- തീവ്രവാദ- അധോലോക സംഘങ്ങളുടെ കൈകളുണ്ടെന്ന് നേരത്തെ തന്നെ വിവിധ അന്വേഷണങ്ങള്‍ നിന്ന് വ്യക്തമായിരുന്നു.

ഷെബിന്റെ ബിസിനസ് പങ്കാളികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അബൂദാബിയില്‍ ഷെബിന്‍ ഒരു റസ്‌റ്റോറന്റ് നടത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നതെങ്കിലും അതിലൂടെ ആയിരിക്കില്ല ഇത്രയും പണം സമ്പാദിച്ചതെന്നും അന്വേഷണ സംഘങ്ങള്‍ കരുതുന്നു. മാത്രമല്ല ഷെബിന്‍ അഷ്‌റഫിന് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അബുദാബിയിലേക്ക് സഞ്ചാര വിലക്കുമുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇയാളുടെ രണ്ട് ബിസിന് പങ്കാളികള്‍ ദുബായിയില്‍ കൊല്ലപ്പെട്ടുവെന്നാണ് കേരളത്തിലെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് യു എ ഇ അന്വേണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. കേരളത്തിലേക്കുള്ള ഹവാല ഇടപാടുകളില്‍ ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഒറ്റമൂലി വൈദ്യനെ കൊന്ന കേസില്‍ ഷെബിന്റെ കൂട്ടുപ്രതിയായ കൈപ്പഞ്ചേരി തങ്ങളകത്ത് വീട്ടില്‍ നൗഷാദിന്റെ സഹോദരന്‍ അഷറഫിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ അടക്കമുള്ളവ ലഭിച്ചതും തീവ്രവാദി സംഘങ്ങളുമായുള്ള ബന്ധത്തിലൂടെയാണോ എന്നാണ് അന്വേഷിക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഹവാല സംഘങ്ങള്‍ക്കായി ഷെബിന്‍ അഷ്‌റഫ് ക്വട്ടേഷന്‍ എടുത്തിട്ടുണ്ടോ എന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിക്കുന്നത് ഹവാലയിലൂടെയും അതിന്റെ ഭാഗമായ അധോലോക പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. അത് കൊണ്ട് ഷെബിന്റെ കയ്യിലൂള്ള ശതകോടികള്‍ ഈ വഴി ലഭിച്ചതാകാമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് കേന്ദ്ര- സംസ്ഥാന ഇന്റലജന്‍സ് ഏജന്‍സികള്‍ ഈ വഴിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

Tags: murderarrestterrorristshaba sherif
Share51TweetSendShare

Discussion about this post

Latest stories from this section

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

Next Post

നിര്‍ബന്ധിത പരിവര്‍ത്തനത്തിന് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും : ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

Latest News

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ: ഇത് ലോകത്ത് ആദ്യത്തേത്; കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമെന്നും കെ സുരേന്ദ്രൻ

ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ തൃണമൂൽ പ്രവർത്തകർ

‘ഞാൻ ഒരു ഡോക്‌ടറാണ്, നല്ല വിലയുള്ള ഒരു കരിയറായിരുന്നു വീട്ടുകാരുടെ ലക്ഷ്യം; അഭിനയം അത്തരത്തിലൊന്നാണെന്ന് വീട്ടുകാർ ഇപ്പോഴും കരുതുന്നില്ല’; ഐശ്വര്യ ലക്ഷ്മി

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies