കേരളം താലിബാന് അല്ല എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളിധരന്. മലപ്പുറത്ത് പെണ്‍കുട്ടിയെ വേദിയില്‍ നിന്നും ഇറക്കിവിട്ട സമസ്ത നിലപാടിനെ സര്‍ക്കാര്‍ ഭയക്കുകയാണ്. കേരളത്തിന് അപമാനകരമാണെന്ന് വി മുരളിധരന് പറഞ്ഞു. ഒരു പെണ്‍കുട്ടി വേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടിട്ട് സര്‍ക്കാര്‍ പ്രതികരിക്കാന്‍ മൂന്ന് ദിവസമെടുത്തു. പ്രതിപക്ഷത്തിനും ഇതേ നിലപാടാണ്. കെ.പി.സി സി പ്രസിഡന്റിനെ കാണാനും ഇല്ല. ഇക്കാര്യത്തെ കുറിച്ച് മിണ്ടാന്‍ ഒന്നെങ്കില്‍ മുഖ്യമന്ത്രിക്ക് താല്പര്യം ഇല്ല അല്ലെങ്കിലും ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് തുറന്ന് പറയണം. സ്വയം അപ്പൂപ്പനെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചില്ല. കുട്ടി ഹിജാബ് ഇട്ട് വന്നിട്ടും എന്തിന് വിലക്കി. ഹിജാബ് ഇട്ടാലും കേരളത്തില്‍ സുരക്ഷ ഇല്ലെന്നാണോ എന്നും അദ്ദേഹം ചേദിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വികസനമാണ് പ്രധാന വിഷയമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെ റെയില്‍ കല്ലിടല്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഇത്ര വലിയ വികസനം ആണെങ്കില്‍ എന്തിന് നടപടി നിര്‍ത്തിവക്കണം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കല്ലിടല്‍ നടത്താന്‍ സര്‍ക്കാറിന് താലപര്യമില്ലെന്നും കെ മുരളിധരന് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കല്ലിടല്‍ നടത്താന്‍ താത്പര്യം ഇല്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കെടുകാര്യസ്ഥയാണ്. ഇതില്‍ കേന്ദ്രത്തെ പഴിചാരി രക്ഷപെടാന്‍ ആണ് ശ്രമിക്കുന്നത്. ഒരു വശത്ത് ധൂര്‍ത്ത് മറുവശത്ത് കൈയില്‍ പണമില്ലെന്ന് പറയുന്നു. റിട്ടയര്‍ ചെയ്യുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം തടയാന്‍ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രത്തെ പഴിചാരി സംസ്ഥാനം രക്ഷപെടുന്നു. നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നവംബറില്‍ കേന്ദ്രം വില കുറച്ചിരുന്നു. ഇന്ധന നികുതിയുടെ ഒരു വിഹിതം കേരളത്തിന് ലഭിക്കുന്നുണ്ടെന്നും മുരളീധരന് വ്യക്തമാക്കി. പാചക വാതക വില വര്‍ദ്ധനയില്‍ വിചിത്ര ന്യായീകരണവും വി മുരളീധരന് നല്കുകയുണ്ടായി. യുക്രൈന് യുദ്ധം ഇന്ത്യ വിചാരിച്ചാല്‍ നിര്‍ത്താനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന് കിട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post