ഡല്‍ഹി : ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 26 പേര് വെന്ത് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എഴുപത് പേരെ രക്ഷപ്പെടുത്തി. ഡല്‍ഹി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപന ഉടമയെ കസ്റ്റഡിയില്‍ എടുത്തു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു.
ഡല്‍ഹി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ദുഖം രേഖപ്പെടുത്തി.
Discussion about this post