ശ്രീനഗർ: ഭീകരബന്ധം തെളിഞ്ഞതിനെത്തുടർന്ന് കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസർ അടക്കം മൂന്നു പേരെ പിരിച്ചുവിട്ടു. അൽതാഫ് ഹുസൈൻ പണ്ഡിറ്റ് ആണു പിരിച്ചുവിടപ്പെട്ട പ്രഫസർ. കെമിസ്ട്രി പ്രഫസറായ ഇയാൾക്കു ജമാത്-ഇ-ഇസ്ലാം എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു കണ്ടെത്തി.
1993-ൽ ഇയാൾ പാക്കിസ്ഥാനിലെത്തി പരിശീലനം നേടുകയും ജെകെഎൽഎഫിൽ സജീവമാകുകയും ചെയ്തിരുന്നു. പിന്നീട് ജമാത്-ഇ-ഇസ്ലാമിന്റെ സജീവ പ്രവർത്തകനായി.
2015-ൽ ഹുസൈൻ പണ്ഡിറ്റ് കാഷ്മീർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായി. പദവി ഉപയോഗിച്ച് വിദ്യാർഥികളെ ഭീകരപ്രവർത്തനത്തിലേക്കു പ്രോത്സഹിപ്പിച്ചു.
അധ്യാപകനായ മുഹമ്മദ് മഖ്ബൂൽ ഹജാം, ജമ്മു കാഷ്മീർ പോലീസിൽ കോൺസ്റ്റബിളായ ഗുലാം റസൂൽ എന്നിവരാണു പിരിച്ചുവിടപ്പെട്ട മറ്റു രണ്ട് സർക്കാർ ഉദ്യോഗസ്ഥർ.
Discussion about this post