Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

by Brave India Desk
May 17, 2022, 03:47 pm IST
in International
Share on FacebookTweetWhatsAppTelegram

മനുഷ്യാവകാശ കമ്മീഷൻ, ദേശീയ സുരക്ഷാ കൗൺസിൽ, ഉൾപ്പെടെയുള്ള വകുപ്പുകൾ റദ്ദാക്കി താലിബാൻ ഉത്തരവ്. സർക്കാരിലെ അധിക ചെലവു വരുത്തുന്ന ആവശ്യമില്ലാത്ത വകുപ്പുകൾ റദ്ദാക്കുന്നു എന്ന ഉത്തരവിലാണ് നിർണായകമായ തീരുമാനം. മനുഷ്യാവകാശ കമ്മീഷൻ, ദേശീയ സുരക്ഷാ കൗൺസിൽ, അഫ്ഗാൻ ഭരണഘടന നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനുള്ള കമ്മീഷൻ എന്നിവയൊക്കെയാണ് അനാവശ്യം എന്ന പട്ടികയിൽ ഉൾപ്പെടുത്തി താലിബാൻ നിർത്തലാക്കിയത്.

ആവശ്യമാണെങ്കിൽ പിരിച്ചുവിട്ട വകുപ്പുകൾ തിരികെ കൊണ്ടുവരുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. താലിബാൻ ഭരണത്തിന് മുൻപ് ഏറെ അധികാരമുള്ള സർക്കാരിലെ വകുപ്പായിരുന്നു ദേശീയ സുരക്ഷാ കൗൺസിൽ. ഈ വകുപ്പുകൾ ആവശ്യമില്ലെന്ന് കരുതുകയും ബഡ്‌ജറ്റിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതിനാൽ, അവ പിരിച്ചുവിട്ടു,’ എന്നാണ് താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഇന്നാമുല്ല സമംഗാനി പറഞ്ഞത്.

Stories you may like

ഇന്ത്യന്‍ സംഘം കാബൂളിലേക്ക്; താലിബാനുമായി ചര്‍ച്ച നടത്തും

ഷഹീൻ ബാഗിൽ വൻ മയക്കുമരുന്ന് വേട്ട; ജാമിയ നഗറിൽ നിന്നും വിദേശ പൗരന്മാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത് ഒരു വർഷമാകുമ്പോഴാണ് സുപ്രധാനമായ ഈ തീരുമാനങ്ങൾ വരുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അനാവശ്യ ചെലവുകൾ ഇല്ലാതാക്കാനാണ് ഈ തീരുമാനം. താലിബാൻ സർക്കാരിന്റെ ആദ്യ ദേശീയ ബഡ്‌ജറ്റ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷം 501 ദശലക്ഷം ഡോളറിന്റെ ബജറ്റ് കമ്മിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം സ്ത്രീകൾക്ക് സമത്വമുൾപ്പടെയുള്ള വാഗ്ദ്ധാനങ്ങൾ നൽകിയെങ്കിലും പിന്നീട് താലിബാൻ ഇതിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു. പ്രായമായ പെൺകുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ അവർ ഇതുവരെ അനുവദിച്ചിട്ടില്ല, കൂടാതെ സ്ത്രീകളും പെൺകുട്ടികളും മുഖം മറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ, ഹോട്ടലുകളിൽ സ്ത്രീകൾ ഒറ്റയ്ക്ക് വരരുതെന്നും പുരുഷ ബന്ധുക്കൾ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് താലിബാനെതിരെ അന്താരാഷ്ട്ര തലത്തിൽ എതിർപ്പ് ഉയരുകയാണ്. അഫ്ഗാനിസ്ഥാനിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കുകയാണെന്നും ആഗോള ഭീഷണിയായി മാറുമെന്നും യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

Tags: taliban
ShareTweetSendShare

Discussion about this post


Latest stories from this section

ഇറാനിൽ ശക്തമായ ഭൂചലനം

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

Next Post

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Latest News

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ സ്ഥാപനം’: രാഹുല്‍

‘മഹാരാഷ്ട്ര തെലങ്കാനയിലും ആവര്‍ത്തിക്കും’; ബിജെപി എംപി കെ ലക്ഷ്മണ്‍

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies