മലപ്പുറത്ത് കിണറ്റില്‍ വീണ് രണ്ടുവയസുകാരന് മരണം. മുഹമ്മദ് ഷിബിലി യാഷിദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
കല്പകഞ്ചേരി കാവപ്പുര പള്ളിയാല്‍ ഹിദായ നഗര്‍ സ്വദേശി മണ്ണാറതൊടി ഹംസയുടെയും ഖദീജയുടെയും മകനാണ് മുഹമ്മദ് ഷിബിലി യാഷിദ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടി കിണറ്റില്‍ വീണതായി കണ്ടെത്തി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post