പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കാണാതായ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന് എന്നിവരാണ് മരിച്ചത്. പൊലീസ് ക്യാമ്പിന് സമീപത്തുള്ള വയലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
വയലിന്റെ രണ്ടുഭാഗത്തായാണ് പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്ക്കാനുള്ള സാഹചര്യമൊന്നുമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പൊലീസുകാരെ കാണാനില്ലെന്ന് ഹേമാംബിക നഗര്‍ പൊലീസിന് പരാതി ലഭിച്ചത്.ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Discussion about this post