കൊല്ലം: പേരറിവാളന്റെ മോചനത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കില്‍ കോടതി വിധി എന്ന നിലയില്‍ അംഗീകരിക്കാമെന്നും, പക്ഷെ ഒരു തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിര്‍പ്പുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കുട്ടികളെയും സ്ത്രീകളെയും വരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന രീതി അറിയാതെയാണോ പുതുയുഗമാധ്യമ പ്രവര്‍ത്തകരുടെ അടക്കമുള്ള ഈ വെള്ളപൂശല്‍ എന്ന് അദ്ദേഹം ചോദിക്കുന്നു.
‘പേരറിവാളന്റെ മോചനം ഡി.എം.കെ പോലുള്ള തമിഴ് വിഘടന വാദികളുടെ അജണ്ടയാണ്. സ്വന്തം നേതാവിന്റെ കൊലയാളികളുടെ മോചനമായിട്ടും കോണ്‍ഗ്രസിന് കാര്യമായ പരാതിയോ സമരമോ ഇല്ല. എങ്ങനെ ഉണ്ടാവാനാണ്? രാജീവ് ഗാന്ധിയോടൊപ്പം സാധാരണ ഗതിയില്‍ ചക്കയില്‍ ഈച്ച പൊതിയുന്നത് പോലെ കൂടെയുണ്ടാവുന്ന സമുന്നതനായ ഒരു കോണ്‍ഗ്രസ് നേതാവ് പോലും കൊല്ലപ്പെട്ടില്ല എന്നത് തന്നെ സംശയാസ്പദമല്ലേ?’, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പേരറിവാളനെ മോചിപ്പിച്ചു . നിരപരാധി ആയതുകൊണ്ടല്ല . മുപ്പത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചെന്ന സാങ്കേതികത്വത്തിന്റെ പേരില്‍ വിട്ടയച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു . മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുള്‍പ്പെടെ പതിനാറ് മനുഷ്യരുടെ ജീവനാണ് ശ്രീപെരുമ്ബത്തൂരില്‍ നഷ്ടപ്പെട്ടത് . ജസ്റ്റിസ് കെടി തോമസിന്റെ ബഞ്ച് ഇഴകീറി പരിശോധിച്ചാണ് നീണ്ട നിയമ നടപടികള്‍ക്ക് ശേഷം പേരറിവാളന് വധശിക്ഷ വിധിച്ചിരുന്നത് . പേരറിവാളന് ബാറ്ററി വാങ്ങിയത് ബോംബ് സ്ഫോടനം നടത്താനാണെന്ന് അറിഞ്ഞു കൊണ്ടാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിയിക്കാന്‍ സാധിച്ചു .
മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കില്‍ കോടതി വിധി എന്ന നിലയില്‍ അംഗീകരിക്കാം . പക്ഷെ ഒരു തീവ്രവാദിയെ വെള്ള പൂശുന്നതിനോട് എതിര്‍പ്പുണ്ട് . 19 വയസ് മാത്രമായിരുന്നു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്ബോള്‍ പേരറിവാളന്റെ പ്രായം എന്നത് ന്യായീകരിക്കാനുള്ള മാനദണ്ഡമാവരുത് . എല്‍ടിടിഇ മോഡസ് ഓപ്പറാണ്ടിയും , കുട്ടികളെയും സ്ത്രീകളെയും വരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന രീതിയും അറിയാതെയാണോ പുതു യുഗമാധ്യമ പ്രവര്‍ത്തകരുടെ അടക്കം വെള്ള പൂശല്‍ ?
പേരറിവാളന്റെ മോചനം ഡിഎംകെ പോലുള്ള തമിഴ് വിഘടന വാദികളുടെ അജണ്ടയാണ് . സ്വന്തം നേതാവിന്റെ കൊലയാളികളുടെ മോചനമായിട്ടും കോണ്‍ഗ്രസിന് കാര്യമായ പരാതിയോ സമരമോ ഇല്ല. എങ്ങനെ ഉണ്ടാവാനാണ് ? രാജീവ് ഗാന്ധിയോടൊപ്പം സാധാരണ ഗതിയില്‍ ചക്കയില്‍ ഈച്ച പൊതിയുന്നത് പോലെ കൂടെയുണ്ടാവുന്ന സമുന്നതനായ ഒരു കോണ്‍ഗ്രസ് നേതാവ് പോലും കൊല്ലപ്പെട്ടില്ല എന്നത് തന്നെ സംശയാസ്പദമല്ലേ ? ഓട്ടോവിയോ ക്വത്റോക്കി വഴി പ്രഭാകരന് ക്വട്ടെഷന്‍ കൊടുത്തത് ആരാണെന്ന് ഭാവിയിലെങ്കിലും തെളിയുമായിരിക്കും .
Discussion about this post