പാട്യാല: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് പാട്യാല കോടതിയില്‍ കീഴടങ്ങും. 1988-ല്‍ വാക് തര്‍ക്കത്തിനിടെ അടിയേറ്റ 65കാരനായ വാഹനയാത്രികന് മരിച്ച കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങുന്നത്. സിദ്ദു 10 മണിയോടെ കോടതിയില്‍ എത്തുമെന്നാണ് പാട്യാല കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നരിന്ദര്‍ പാല് ലാലി പ്രവര്‍ത്തകര്‍ക്ക് നല്കിയ സന്ദേശം.
2018 മേയില്‍ കേസില്‍ നവ്ജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തില്‍ മരിച്ച ഗുരുനാം സിങ്ങിന്റെ കുടുംബമാണ് പുനഃപരിശോധന ഹർജി നല്‍കിയത്.
Discussion about this post