ഇസ്താംബുള്‍: തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സരീന് സ്വര്‍ണം നേടി. ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തിലാണ് സരീന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിറ്റ്പോങ് ജിറ്റാമാസിനെയാണു സരീന് തോല്പിച്ചത്.
അതേസമയം വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സരീന്. കൂടാതെ, ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന് കൂടിയാണ് സരീന്.
Discussion about this post