ചെന്നൈ: ബിജെപി പ്രവര്‍ത്തകനും എസ്.സി-എസ്.ടി വിഭാഗം ചെന്നൈ സെന്‍ട്രല്‍ പ്രസിഡന്റുമായ ബാലചന്ദറിനെ പട്ടാപ്പകല്‍ നടുറോഡില്‍ അജ്ഞാത സംഘം കൊലപ്പെടുത്തി.
ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈ നഗരത്തിലെ ചിന്താദരിപേട്ടിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് സംഭവം നടന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലചന്ദറിനെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ഡിഎംകെ ഭരണത്തില്‍ ക്രമസമാധാന നില തകര്‍ന്നതായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post