ഡല്‍ഹി: രാജ്യത്ത് 15നും 18നുമിടയില്‍ പ്രായമുള്ളവരില്‍ 80 ശതമാനത്തിലധികം ആളുകള്‍ക്ക് കോവിഡ് ആദ്യ ഡോസ് വാക്സിന് ലഭിച്ച് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആകെ 192.65 കോടി ആളുകള്‍ക്കാണ് ഇതുവരെ വാക്സിന് ലഭിച്ചത്.
ഇന്നലെ വൈകുന്നേരം 7 മണി വരെ മാത്രം 11 ലക്ഷത്തിലധികം വാക്സിനുകള്‍ നല്കി കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ കണക്കുകള്‍ കൂടി ലഭിക്കുന്നതോടെ വാക്സിന് സ്വീകരിക്കുന്നവരുടെ പ്രതിദിന കണക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ളവര്‍ക്കായി മാര്‍ച്ച് 16 മുതലാണ് വാക്സിന് നല്കി തുടങ്ങിയത്. 3.31 കോടിയിലധികം കുട്ടികള്‍ക്ക് ഇതിനോടകം ആദ്യ ഡോസ് നല്കി കഴിഞ്ഞു.15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് ജനുവരി മൂന്ന് മുതലാണ് വാക്സിന് നല്കി തുടങ്ങിയത്. ഈ പ്രായത്തിലുള്ള 5.92 കോടിയാളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചു.
ഇന്ത്യയിലെ യുവതലമുറ ഒന്നായി വാക്സിന് യജ്ഞം ഉയരങ്ങളിലെത്തിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
Discussion about this post