മദ്രസകള്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബന്ദി സഞ്ജയ്. പള്ളികളുടെ പരിസരം കുഴിച്ച് പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും രാമരാജ്യം വന്നാല്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘രാമരാജ്യം വന്നാല്‍ ഞങ്ങള്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതിനും കാരണം മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണ്. അവരെ നമ്മള് തിരിച്ചറിയണം’ അദ്ദേഹം പറഞ്ഞു.
കരിംനഗറില്‍ ഹിന്ദു ഏക്ദാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം അസദുദ്ദീന്‍ ഒവൈസിയെ വെല്ലുവിളിക്കുകയും ചെയ്തു. തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച് പരിശോധിക്കാനാണ് വെല്ലുവിളി.
കുഴിക്കുമ്പോള്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശമുന്നയിക്കാമെന്നും മറിച്ച് ശിവലിംഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ സ്ഥലം തങ്ങള്‍ക്ക് കൈമാറാന്‍ ഒരുക്കമാണോയെന്നും ബന്ദി സഞ്ജയ് ചോദിച്ചു.
Discussion about this post