തിരുവനന്തപുരം: വിവാദ പ്രസംഗത്തിലെടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്ത പി.സി ജോർജിന് പൂജപ്പുര ജയിലിൽ രാത്രി ഓക്സിജൻ മാസ്ക് ഉപയോഗിക്കാൻ അനുമതി. ഉറങ്ങുമ്പോൾ ശ്വാസ തടസം ഉണ്ടാകാതിരിക്കാനാണ് ഓക്സിജൻ മാസ്ക്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പി.സി.ജോർജിനെ സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ജയിലിൽ വായിക്കാൻ മാസികകൾ നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു ഭക്ഷണം.
അതേസമയം പി.സി. ജോർജ് നൽകിയ ജാമ്യ ഹർജി ഉൾപ്പടെ മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Discussion about this post