അഹമ്മദാബാദ് : ലോകത്തില്‍ ഏറ്റവും വലിപ്പം കൂടിയ ഓഫീസ് കെട്ടിടം ഗുജറാത്തില്‍ ഒരുങ്ങുന്നു. സൂറത്ത് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
സൂറത്ത് വജ്ര എക്സ്ചേഞ്ച് ഉള്‍പ്പെട്ട 2000 ഏക്കറില്‍ സ്ഥാപിതമാകുന്ന ഈ കെട്ടിടം വജ്ര ഗവേഷണത്തിന് വേണ്ടിയാണ് നിര്‍മ്മിക്കുന്നത്. കെട്ടിടം ഈ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.
മൊത്തം 66 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തൃതി. സൂറത്ത് വജ്ര എക്സ്ചേഞ്ച് 1.5 ലക്ഷം തൊഴിലാളികള്‍ക്കും 67,000 പ്രൊഫഷണലുകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ നല്‍കും. 65 ലക്ഷം ചതുരശ്ര അടിയുള്ള അമേരിക്കയുടെ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗനാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം.
Discussion about this post