എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകമാണെന്നും അതെല്ലാം നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം പി സി ജോര്‍ജിന്റെ അറസ്റ്റ് കോടതി നോക്കിക്കോളുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ആര് ജയിക്കണമെന്നത് ജനം തീരുമാനിക്കണേയെന്ന് പ്രാര്‍ത്ഥിക്കാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പി സി ജോര്‍ജിന്റെ അറസ്റ്റൊക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാദ്ധ്യമങ്ങള്‍ക്ക് അറിയണ്ടേ?. ആഭ്യന്തര മന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മതി. പി സി ജോര്‍ജിന്റെ വിഷയം ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതി.’ – സുരേഷ് ഗോപി പറഞ്ഞു.
Discussion about this post