ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടു. ഗൗതംബുദ്ധ നഗറിലെ ദുജാന സ്വദേശികളായ യുവാക്കളാണ് കൊല്ലപ്പെട്ടത്.
ബില്ലു എന്നറിയപ്പെടുന്ന അനീഷ്, രാകേഷ് എന്നിവരാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചത്. ബില്ലുവിന്റെ തലക്ക് ഒരു ലക്ഷം രൂപയും രാജേഷിന് 50,000 രൂപയും വീതം പോലീസ് വിലയിട്ടിരുന്നു.
ഇന്ദിരാപുരം മേഖലയില്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ബില്ലു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മധുബന്‍ ബാപ്പുധാമില് വെച്ചുണ്ടായ ഏറ്റുമുട്ടലില്‍, രാകേഷിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധമായ അനില്‍ ദുജാന സംഘത്തിലെ അംഗമാണ് ബില്ലു. തട്ടിക്കൊണ്ടുപോകല്‍ കൊലപാതകം തുടങ്ങി ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കഴിഞ്ഞ ഏപ്രിലില്‍, വേവ് സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലും ഇയാള്‍ പ്രതിയാണ്.
Discussion about this post