ഷിംല: ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചാണ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയല്ല, 130 കോടി ജനങ്ങളുടെ കുടുംബാംഗം എന്ന നിലയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. ഹിമാചല്‍ സന്ദര്‍ശനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടര്‍ന്ന കഴിഞ്ഞ എട്ടുവര്‍ഷ കാലയളവില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്നെ പ്രധാനമന്ത്രിയായി കണ്ടിട്ടില്ല. രേഖകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് എനിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടാകൂ. ഫയലുകള്‍ പോയി കഴിയുമ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയല്ല. 130 കോടി ജനങ്ങളുടെ സേവകന് മാത്രമാണ് ഞാന്‍. അവരാണ് എന്റെ ജീവിതം. എന്റെ ജീവിതം അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു’ – അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറി എട്ടുവര്‍ഷം തികഞ്ഞ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം.
Discussion about this post