ഡല്‍ഹി: പി.എം കെയേഴ്സിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി കുട്ടികള്‍ക്ക് നേരിട്ട് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഗുണഭോക്താക്കളായ 4000 കുട്ടികള്‍ക്കാണ് പ്രധാനമന്ത്രി കത്തതെഴുതിയത്.
ശിശുവികസന മന്ത്രാലയമാണ് കത്തുകള്‍ കൈമാറിയത്. “നിങ്ങള്‍ സ്വപ്നം കാണൂ, സാക്ഷാത്കരിക്കുവാന്‍ എല്ലാ പ്രയത്നങ്ങളും സര്‍ക്കാര്‍ ചെയ്യും” കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോദി കത്തില്‍ പറയുന്നു. ബാല്യത്തില്‍ മോദി നേരിട്ട പ്രയാസങ്ങളും കത്തില്‍ പങ്കുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള പി.എം കെയേഴ്സിന്റെ പദ്ധതികളും കത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ക്ഷേമം തുടങ്ങിയവയെ കുറിച്ചും കത്തില്‍ പറയുന്നു. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും കത്തിന്റെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ട്.
Discussion about this post