ഡൽഹി: ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് വൻ വിജയം. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറിക്ക് 3233 വോട്ടാണ് നേടാനായത്. ഫെബുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഖട്ടിമയിൽ തോറ്റ ധാമിക്ക് മത്സരിക്കാൻ ചമ്പാവതിൽ ജയിച്ച കൈലാഷ് ഗെഹ്തോറി രാജിവക്കുകയായിരുന്നു.
ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബിജെഡിയുടെ അളക മൊഹന്തി 17000 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ രാധാറാണി പാണ്ഡയും കോൺഗ്രസിന്റെ കിഷോർ പട്ടേലുമായിരുന്നു എതിരാളികൾ. ബിജെഡി എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post