ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും എട്ട് പേര് മരിച്ചു. നിരവധി പേര് ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം.
25 തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post