മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഉണ്ണിയാര്ച്ചയായുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.
പട്ടു വസ്ത്രവും പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ധരിച്ച് അതിസുന്ദരിയായാണ് അനുശ്രീ എത്തുന്നത്. ഫോട്ടോഷൂട്ടിലെ പ്രധാന ആകര്‍ഷണം വെള്ളക്കുതിരയാണ്. കയ്യില്‍ ഉറുമിയേന്തി പ്രൗഡിയോടെ നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
“മാമാങ്കം” എന്നത് കേരളചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മയാണ്….., അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിന്റെ ധീര വനിത ഉണ്ണിയാര്‍ച്ചയും, കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്.- എന്ന അടിക്കുറിപ്പോടെ അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Discussion about this post