ഇന്റര്‍നെറ്റില്‍ നിന്ന് ഇനി അനുമതിയില്ലാതെ ഫോട്ടോ സ്വന്തമാക്കാന്‍ പറ്റില്ല. എന്തിനെയും ഏതിനെയും മോഷ്ടിക്കുന്ന പരിപാടി ഒഴിവാക്കാനാണ് ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ്ിന്റെ തീരുമാനം.
ജോയിന്റ് ഫോട്ടോഗ്രാഫിക് എക്സ്പേര്‍ട്ട് ഗ്രൂപ്പ് അഥവാ ജെ.പി.ഇ.ജി ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് അറുതി വരുത്താനാണ് ഇവരുടെ തീരുമാനം. ഇതിനായി ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കും അതോടെ ഇന്റര്‍നെറ്റില്‍ നിന്ന് അനുമതിയില്ലാതെ ചിത്രം കോപ്പി ചെയ്ത് സ്വന്തം വെബ്സൈറ്റിലോ ഫേസ് ബുക്കിലോ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല.
നിലവില്‍ ഡി.ആര്.എം ഉള്ളത് ഓഡിയോ വീഡിയോ ഫയലുകള്‍ക്കാണ്. അനുമതിയില്ലാതെ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ഫയലുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന സന്ദേശം തെളിയുന്നത് ഇതിനാലാണ്. ഇനി ചിത്രങ്ങള്‍ക്കും ഡി.ആര്.എം ഉപയോഗിക്കാനാണ് തീരുമാനം. പൈറസി ഒഴിവാക്കാന്‍ സാഹായിച്ചേക്കുമെങ്കിലും സാധാരണ ഉപയോക്താകള്‍ക്ക് ഇത് തരിച്ചടിയാകും.
Discussion about this post