കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വേദിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
അതിനിടെ, കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. മുഖ്യമന്ത്രിയുടെ അതിസുരക്ഷാ സംവിധാനങ്ങള്‍ ഇന്നും തുടരാന്‍ തീരുമാനം.
Discussion about this post