പുല്‍വാമ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. പുല്‍വാമയിലെ ദര്‍ഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദര്‍ഭഗം മേഖലയില്‍ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പുലര്‍ച്ചെ വരെ ഏറ്റുമുട്ടല്‍ നീണ്ടതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
Discussion about this post