മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുപ്പ് മാസ്ക് വിലക്കിയ സംഭവത്തിൽ പ്രതിഷേധവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. കറുപ്പ് വസ്ത്രമണിഞ്ഞ് വാർത്താസമ്മേളനത്തിനെത്തിയാണ് പി സി ജോർജ്ജ് പ്രതിഷേധമറിയിക്കുന്നത്. പൂഞ്ഞാർ ആശാൻ പി സി ജോർജ് എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കറുപ്പണിഞ്ഞ് പി സി ജോർജ്ജ് പ്രതിഷേധിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ആശാൻ ഇതിനു മുൻപ് കറുപ്പിട്ടു വന്നത് ശബരിമല വിഷയത്തിൽ നിയമസഭയിൽ .
പിണറായി വിജയൻറെ വിശ്വാസികളുടെ മേലുള്ള കുതിരകയറ്റം അതോടെ നിർത്തിച്ചു .
ഇന്ന് വീണ്ടും കറുപ്പിടുന്നു .
കോട്ടയം പ്രസ് ക്ലബ്ബിൽ രാവിലെ 11:30 .
അന്ന് ആശാൻ അയ്യപ്പ സ്വാമിയുടെ കറുപ്പിട്ടെങ്കിൽ ഇന്ന് ഇടുന്ന കറുപ്പ് പിണറായി ഭയക്കുന്ന കറുപ്പ് . 🏴🏴🏴
Discussion about this post