തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ നോക്കേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്നയാളല്ല മുഖ്യമന്ത്രി, ഇടതുമുന്നണി അത് അനുവദിക്കുകയുമില്ലെന്ന് റിയാസ് പ്രതികരിച്ചു.
ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ലെന്നും സമരം കലാപമാക്കരുതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡല്‍ഹിയില്‍ ഗോബാക്കും ഇവിടെ സിന്ദാബാദും വിളിക്കുന്നത് നിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
Discussion about this post