പള്ളുരുത്തി: അങ്കണവാടിയില്‍ നിന്ന് പൂപ്പല്‍ പിടിച്ച് ഉപയോഗശൂന്യമായ ശര്‍ക്കര കണ്ടെത്തിയ സംഭവത്തില്‍, എല്ലാ അങ്കണവാടികളിലെ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍. ഇടക്കൊച്ചിയിലെ അങ്കണവാടികളിലെ ജീവനക്കാരായ പത്ത് പേര്‍ക്ക് മാത്രം ശിശു വികസന പദ്ധതി ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദമായതിനു പിന്നാലെയാണ് നടപടി.
അങ്കണവാടികളില്‍ പൂപ്പല്‍ പിടിച്ച ശര്‍ക്കര സ്റ്റോക്കുണ്ടെന്ന വിവരം കൗണ്‍സിലില്‍ പരാതി ഉയര്‍ന്നതോടെ നാല്പതോളം അങ്കണവാടികളില്‍ നിന്ന് ഇവ നീക്കം ചെയ്തിരുന്നു. പിന്നീട് വിഷയം കൗണ്‍സിലില്‍ ഉയര്‍ത്തിയ നഗരസഭാംഗം അഭിലാഷ് തോപ്പിലിന്റെ ഡിവിഷനിലുള്ള അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും മാത്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാണ് വിവാദമായത്.
ഇതിനു പുറമേ പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് പദ്ധതി ഓഫീസര്‍ അറിയിച്ചു. ടീച്ചര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന അതേ കാരണം കാണിക്കല്‍ നോട്ടീസ് തന്നെയാണ് ഹെല്‍പ്പര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.
Discussion about this post