സ്വപ്ന സുരേഷിന്റെ അഭിഭാഷകനെ അറസ്റ്റ് ചെയ്താല്‍ വേറെ ആയിരം അഭിഭാഷകരെ ഇറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വപ്ന സുരേഷ് അനാഥയായി പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുള്ള മത വിദ്വേഷ കേസില്‍ സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജ് ഇന്ന് കോടതിയെ സമീപിക്കും.
കൃഷ്ണരാജിനെതിരെയുള്ള കേസ് വ്യാജമാണ്. കേസെടുത്തത് പ്രതികാരനടപടിയുടെ ഭാഗമാണെന്നും ഇത് നിന്ദ്യവും നീചവുമാണെന്നും സുരേന്ദ്രന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന് കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അതു സംഭവിച്ചു. ഇതോടുകൂടി കാര്യങ്ങള്‍ എല്ലാവര്ക്കും ബോധ്യമായെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.
Discussion about this post