ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി എസ് പിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഓരോരുത്തരും, ഒരു സ്വതന്ത്ര എം എല്‍ എയുമാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
ബി എസ് പിയുടെ സഞ്ജീവ് സിംഗ് ഖുശ്വാഹ, സമാജ് വാദി പാര്‍ട്ടിയുടെ രാജേഷ് കുമാര്‍ ശുക്ല, സ്വതന്ത്ര എം എല്‍ എ വിക്രം സിംഗ് റാണ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിലായിരുന്നു എം എല്‍ എമാരുടെ ബിജെപി പ്രവേശനം. എം എല്‍ എമാരെ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി ഡി ശര്‍മ്മയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Discussion about this post