കാഞ്ഞങ്ങാട്: കരിച്ചേരിയില്‍ സിപിഐ നേതാവ് കൃഷിയിടത്തില്‍ വെടിയേറ്റ് മരിച്ചു. സിപി ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗം പനയാല്‍ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകന് എ മാധവന് നമ്പ്യാരാ(65)ണ് മരിച്ചത്.
കരിച്ചേരിയിലെ കൃഷിയിടത്തില്‍ ഇന്നലെ രാവിലെ 7.15നാണ് വെടിയേറ്റത്. ചക്ക പറിക്കാന്‍ കൃഷിയിടത്തിലെത്തിയതായിരുന്നു മാധവന്. പന്നിയെ വെടിവെക്കാന്‍ പനയാലിലെ ശ്രീഹരി കൃഷിയിടത്തില്‍ ഒളിപ്പിച്ചു സ്ഥാപിച്ച തോക്കില്‍ അറിയാതെ ചവിട്ടിയപ്പോള്‍ വെടി പൊട്ടുകയും വലതുകാല്‍ മുട്ടിന് വെടിയേല്‍ക്കുകയും ചെയ്യുകയുമായിരുന്നു. ഏറെ വൈകിയാണ് മാധവന് നമ്പ്യാരെ വെടിയേറ്റ് കിടക്കുന്നതായി കണ്ടത്.
ഇന്ന് രാവിലെ മംഗളൂരു ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
Discussion about this post