വാഷിംഗ്ടൺ: പ്രവാചകവിവാദത്തിൽ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക രംഗത്ത്. ഇന്ത്യ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. വിവാദ പരമാർശം നടത്തിയവരുടെ പ്രസ്താവനകളെ ബിജെപി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അമേരിക്കൻ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതസ്വാതന്ത്ര്യമോ വിശ്വാസമോ ഉൾപ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളിൽ ഇന്ത്യൻ സർക്കാരുമായി പതിവായി ചർച്ച ചെയ്യാറുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാൻ ഇന്ത്യയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്’ എന്നും നെഡ് പ്രൈസ് പറഞ്ഞു.
അതേസമയം വിവാദ പ്രസ്താവന നടത്തിയ നുപൂർ ശർമയെ ബിജെപി മാതൃകാപരമായി സസ്പെൻഡ് ചെയ്യുകയും നവിൻ ജിൻലാൻഡിനെ പുറത്താക്കുകയും ചെയ്തിരുന്നു.
Discussion about this post