ഡല്‍ഹി: അമ്മയുടെ നൂറാം പിറന്നാള്‍ ദിനം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പിറന്നാളിനോടനുബന്ധിച്ച് അമ്മ ഹീരബെന്നിനെ കാണാന്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടില്‍ മോദിയെത്തി. അമ്മയുടെ കാലില്‍ വീണ് അനുഗ്രഹം തേടുകയും ചെയ്തു. അതിനുശേഷം വികാരനിര്‍ഭരമായ കുറിപ്പും മോദി ട്വിറ്ററില്‍ പങ്കുവെച്ചു.
”അമ്മ…എന്നത് വെറുമൊരു വാക്കല്ല. പലതരം വികാരങ്ങള്‍ പ്രതിഫലിക്കുന്നതാണത്. ഇന്ന് എന്റെ അമ്മയുടെ നൂറാം പിറന്നാളാണ്. ഈ സവിശേഷ ദിനത്തില്‍ സന്തോഷവും കൃതജ്ഞതയും കലര്‍ന്ന കാര്യങ്ങള്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നു”-മോദി ട്വീറ്റ് ചെയ്തു.
അമ്മക്ക് നൂറാംപിറന്നാള്‍ ആശംസിക്കുVDHAള്‍ ഏറെ സന്തോഷവും ഭാഗ്യവും തോന്നുന്നു. എന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ ആഘോഷത്തില്‍ പങ്കുചേര്ന്നേനെ. അമ്മ ഈ ലോകത്ത് നൂറുവര്‍ഷം തികക്കാന്‍ പോകുന്ന 2022 എനിക്ക് സ്പെഷ്യല്‍ ആണ്”- അദ്ദേഹം കുറിച്ചു.
ഹീരാബെന്നിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ജന്മനഗരമായ വഡനഗറില്‍ പ്രത്യേകപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ ജഗന്നാദ ക്ഷേത്രത്തില്‍ ഭക്ഷണം നല്‍കാനും മോദിയുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്.
1923 ജൂണ്‍ 18നാണ് ഹീരാബെന്‍ ജനിച്ചത്. ഗാന്ധിനഗറില്‍ മോദിയുടെ ഇളയ സഹോദരന് പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെന്‍ താമസിക്കുന്നത്.
Discussion about this post